ഹൈക്കോടതിയിലും'ഭാരതാംബ'..ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം..കട്ടയ്ക്കിറങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍..പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

കേരളത്തിലും ഓരോ ഗവർണറുമാരുടെയും കാലഘട്ടത്തിൽ സംഭവ ബഹുലമായ പല പ്രശനങ്ങളും ഉണ്ടാകാറുണ്ട് . മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് ആയിരുന്നു സർക്കാരുമായി ഏറ്റുമുട്ടിയതെങ്കിൽ ഇപ്പോഴത്തെ ഗവർണർ ആർലേക്കർ ഇപ്പോഴും ഒരു സംയമനത്തിന്റെ പാതയിലാണ് . ആർലേക്കർ വന്നതിന് ശേഷം കൂടുതൽ ചർച്ചയാകുന്നത് ഭാരതാംബയെ കുറിച്ചാണ് . പ്രതികരണം നടത്തുമ്പോഴും വളരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിക്കുന്നതും കുറവാണ് . ഇപ്പോഴിതാ വീണ്ടും ഭാരതാംബ വിഷയം ഉയർന്നു വന്നിരിക്കുകയാണ് .
ഭാരതമാതാവ് എന്ന ഭാരതീയ സങ്കല്പം ജാതിമത വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി നാമെല്ലാവരും നമ്മുടെ രാജ്യത്തിന്റെ അമ്മയുടെ മക്കളാണ് എന്ന് ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.വീണ്ടും ഇവിടെ ഉള്ള ചിലർക്ക് ചൊറിയാനുള്ള സംഗതിയാണ് ആർലേക്കർ ഇട്ടു കൊടുത്തിരിക്കുന്നത് . ഭാരതാംബ ചിത്രത്തിന്റെ പേരില്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കൊച്ചിയില്‍ പറഞ്ഞു.
ഭാരതാംബയുടെ ചിത്രം നോക്കി ആരാണ് ഈ സ്ത്രീയെന്നാണ് പലരും ചോദിച്ചതെന്നും ഇത് സാംസ്‌കാരിക അധഃപതനമാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാഘോഷത്തില്‍ ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.അതിനിടയിലാണ് ഗവർണർ ഈ വിമർശനം നടത്തിയത് . ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു. ഭാരതമാതാവിനോട് ഇപ്പോള്‍ പലരും തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കാണിക്കുന്നു.
ഇതാരാണ് ഈ സ്ത്രീ എന്ന് രാജ്ഭവനില്‍ വന്നു ചിലര്‍ ചോദിക്കുകവരെയുണ്ടായി.സംസ്‌കാരവും ദേശീയതയും രണ്ടല്ല. ഭാരതത്തില്‍ രണ്ടും ഒന്നാണ്. പരസ്പര പൂരകങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും സംന്യാസികളെ ഇല്ലാതാക്കിയിട്ടും സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല. വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നാല്‍ സ്വത്വം നഷ്ടപ്പെടും. സാംസ്‌കാരിക അധിനിവേശം കുടുംബങ്ങളില്‍ പോലും സംഭവിച്ചു. മാതാപിതാ എന്നതിന് പകരം ഡാഡി മമ്മി എന്നുള്ള പദങ്ങള്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ചിഹ്നങ്ങളാണ്. പ്രവൃത്തിയില്‍ നിന്ന് ധര്‍മം ഇല്ലാതായാല്‍ നാമില്ലാതായി. സെക്യൂലറിസം എന്നത് മതനിരപേക്ഷതയല്ല, ധര്‍മനിരപേക്ഷതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ ഇന്നും ഡി വൈ എഫ് ഐ പ്രതിഷേധവുമായി എത്തി .ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു.ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് . സംഭവമെന്ന് ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ് പറഞ്ഞു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ദേശീയ നിയമദിനത്തോടനുബന്ധിച്ചാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഗവര്‍ണര്‍.ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
സ്റ്റേജിന്റെ ഒരുവശത്താണ് ഫോട്ടോ സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനും ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്.നേരത്തെ ഭാരതാംബ വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍വെയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha


























