Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍...

26 NOVEMBER 2025 06:00 PM IST
മലയാളി വാര്‍ത്ത

ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്‍മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ 45 റണ്‍സ് ലക്ഷ്യം 7.5 ഓവറില്‍ മറികടന്നാണ് സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായത്. ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയിലായിരുന്നു മത്സരം.

ഐപിഎല്‍ മാതൃകയില്‍ ഓരോ ടീമും കളിക്കാരെ ലേലം ചെയ്താണ് ഈ ടൂര്‍ണമെന്റില്‍ ടീം സംഘടിപ്പിക്കുന്നത്. ആകെ പത്ത് ടീമുകളാണ് നവംബര്‍ 18 മുതല്‍ ആരംഭിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ മാറ്റുരച്ചത്. ഗവ. സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളിലെ 100 ജീവനക്കാരാണ് ടൂര്‍ണമന്റില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്.

സെമി ഫൈനല്‍ മത്സരത്തില്‍ സെന്‍ ബ്ലെയിസ് ഫീനിക്സ് റെനിഗേഡ്സിനെ പത്തു റണ്‍സിനാണ് തോല്‍പ്പിച്ചത്. കാലിക്കറ്റ് യുണൈറ്റഡ് വെല്‍കിന്‍വിറ്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.

ഫീനിക്സ് റെനിഗേഡ്സിന്റെ സാജന്‍ ബേസിലാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമന്റ്. കാലിക്കറ്റ് യുണൈറ്റഡിന്റെ ജിതിനെ മികച്ച ബോളറായും തെരഞ്ഞെടുത്തു.

ഫൈനല്‍ മത്സരത്തില്‍ ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ മുഖ്യാതിഥിയായിരുന്നു. കാഫിറ്റ് ട്രഷറര്‍ നിധിന്‍, ജോയിന്റ് ട്രഷറര്‍ ഷിയാസ് മുഹമ്മദ്, മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, യുഎല്‍ സൈബര്‍ പാര്‍ക്ക് സെയില്‍സ് ലീഡര്‍ സനീഷ്, ഐഡിഎഫ്സി കാലിക്കറ്റ് മാനേജര്‍ വിപിന്‍ ശങ്കര്‍, ടൂര്‍ണമന്റ് കോ-ഓര്‍ഡിനേറ്റര്‍ സഞ്ജയ് കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (5 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (6 minutes ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (9 minutes ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (14 minutes ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (21 minutes ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (25 minutes ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (33 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (44 minutes ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (52 minutes ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

Malayali Vartha Recommends