ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ്... 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ കുറ്റപത്രം

'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുകയായിരുന്നു.
മുന്‍ ജീവനക്കാർ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിൽ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിൻ കണ്ടെത്തിയത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരാണ്.
ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.
എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തിലെ വഴിത്തിരിവായി.
അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകുമാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവർ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.
പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാർ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവർക്ക് സാധനം അയച്ചുകൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂർണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.
"
https://www.facebook.com/Malayalivartha
























