വിലങ്ങ് കൊണ്ടുവന്നവനെ ദഹിപ്പിച്ച് പത്മകുമാർ; ഭയന്ന് വിറച്ച CPM ആ നാറിയ കളി കളിച്ചു SITയെ പോലും വകവയ്ക്കാതെ!!!

'പത്മകുമാറിന് വിലങ്ങ് വേണ്ട'; പൊലീസിന് നിര്‍ദേശം... ..ദൈവത്തോട് , ഭക്തരോട് , സർക്കാരിനോട് മൂന്നേ മൂന്ന് സംവിധാനത്തിനോട് മാത്രം ഉത്തരവാദിത്വമുണ്ടായിരുന്ന ഒന്നാണ് ദേവസ്വം ബോർഡ്. എന്നാൽ ഈ മൂന്ന് സംവിധാനത്തിനോടും സിപിഎം നേതാക്കന്മാർ തിങ്ങി നിറഞ്ഞ ദേവസംബോർഡ് കാണിച്ച അനീതിയുടെ ചുരുളഴിഞ്ഞു. അമ്പലക്കൊള്ളക്കാരുടെ ചിത്രങ്ങൾ വ്യക്തമായി കഴിയുകയും ചെയ്തു. ഇനി പുറത്ത് വരാനുള്ളത് ചുരുക്കും ചില പ്രമുഖ മുഖങ്ങൾ മാത്രം. എന്നെ രക്ഷിച്ചാൽ ആ പേരുകൾ പുറത്ത് വരില്ലെന്ന സൂചനയാണ് പത്മകുമാർ നിലവിൽ നൽകിയിരിക്കുന്നത്.
തെറ്റ് ചെയ്തവരാരാണെങ്കിലും ശിക്ഷിക്കപ്പെട്ടിരിക്കുമെന്ന് പറയുമ്പോഴും പത്മകുമാറിനെ സംരക്ഷിക്കുന്ന നയം സിപിഎമ്മിനുണ്ടെന്നത് പറയാതെ വയ്യ. അതിന്റെ ഒരു തെളിവ് തന്നെയാണല്ലോ അന്താരാഷ്ട്ര വിഗ്രഹ മാഫിയാ സംഘങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടിയ കേസില് അറസ്റ്റിലായ പത്മകുമാറിനെ വിലങ്ങണിയിക്കുന്നതിൽ നിന്ന് എതിർത്തത്.. സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ തുറന്നു പറച്ചില്‍ നടത്തിയ ഷെര്‍ഷാദിനെ പോലും കോടതിയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിലങ്ങ് അണിയിച്ച് കൊണ്ട്പോയ അതേ നാട്ടിലാണ് ശബരിമലക്കൊള്ളയിൽ വ്യത്യസ്ത നിലപാട് എന്നുള്ളതാണ്.
ആറന്മുളയിലെ സഖാവിന്റെ കൈയ്യില്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പോന്ന പലതുമുണ്ടെന്നാണ് വിലയിരുത്തല്‍, വിലങ്ങണിയിച്ചാല്‍ പത്മകുമാര്‍ പ്രകോപിതനാകുമോ എന്ന ആശങ്ക സിപിഎമ്മിനും സര്‍ക്കാരിനുണ്ടെന്നാണ് ഈ നടപടികൾ എല്ലാം വ്യക്തമാക്കുന്നത്. നിലവിൽ ശബരിമല സ്വർണക്കവർച്ചക്കേസിൽ അറസ്റ്റിലായ സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെതിരെ സിപിഎം നടപടിയെടുക്കും എന്നാണ് പറയുന്നത്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാകും അച്ചടക്ക നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിൽ സൂചനയുണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടപടിയെടുത്താൽ അതു തിരിച്ചടിക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. പത്മകുമാറിൽ നിന്ന് പാർട്ടി മേൽഘടകങ്ങളിലേക്ക് അന്വേഷണം നീണ്ടാൽ അതു പ്രതിരോധിക്കാൻ സിപിഎം ഏറെ പ്രയാസപ്പെടേണ്ടി വരും.
സിപിഎം വിശ്വസിച്ച് ചുമതല ഏൽപിച്ചവർ അതു കാത്തുസൂക്ഷിച്ചില്ലെന്ന് യോഗത്തിൽ എം.വി.ഗോവിന്ദൻ തുറന്നടിച്ചു. പത്മകുമാറിന് ഇനി സിപിഎം സംരക്ഷണം നൽകില്ലെന്ന് ഇതോടെ ഏതാണ്ടുറപ്പായി. ചുമതലയോടു നീതി പുലർത്താതെയും പാർട്ടിക്ക് അതീതരായും ചിലർ പ്രവർത്തിച്ചെന്നും ഇക്കാര്യത്തിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം നടപടയുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വലിയ പ്രതിരോധത്തിലായെന്നതിന്റെ സ്ഥിരീകരണമായി സെക്രട്ടറിയുടെ വാക്കുകൾ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ വിധി വരും വരെ കുറ്റക്കാരനല്ലെന്ന നിലപാടിൽ നിന്നുള്ള ചുവടുമാറ്റവുമായി ഇത്.
അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ സമയം ചോദിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞേ കുറ്റപത്രം സമർപ്പിക്കാനിടയുള്ളു. എല്ലാ ഏരിയ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി എം.വി.ഗോവിന്ദൻ കാര്യങ്ങൾ പറഞ്ഞതോടെ തുടർചർച്ചകളിൽ പത്മകുമാർ വിഷയം വന്നില്ല. പ്രാദേശികമായി പ്രവർത്തകൾ സ്വർണക്കൊള്ള വിവാദത്തിൽ ഒട്ടേറെ ചോദ്യങ്ങൾ നേരിടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ഇക്കാര്യം എൽഡിഎഫ് ചർച്ചയാക്കേണ്ട എന്നാണു പാർട്ടി തീരുമാനം.
കേസ് അതിന്റെ വഴിക്കു പോകട്ടെ. സർക്കാർ ശക്തമായി അന്വേഷിക്കുന്നുണ്ടെന്നും പാർട്ടി ഒരു തരത്തിലും ഇടപെടുന്നില്ലെന്നാണ് എം.വി.ഗോവിന്ദന്റെ നിലപാട്. പക്ഷേ ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള നടപടിയാണോ എന്നാണ് പൊതുജനങ്ങളുടെ സംശയം. എന്തായാലും കേസ് നിർണായക വഴിത്തിരിവിലേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























