തിരിച്ചുകയറി ഓഹരി വിപണി....

മൂന്ന് ദിവസത്തെ നഷ്ടം നികത്തി തിരിച്ചുകയറി ഓഹരി വിപണി. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്. 230 പോയിന്റ് മുന്നേറിയ നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണുള്ളത്.
കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന കണക്കുകൂട്ടലില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തിയതും ഉണര്‍വിന് കാരണമായി മാറി.
നിഫ്റ്റി 50 കമ്പനികളില്‍ 30 ശതമാനം വെയിറ്റേജ് ഉള്ള മൂന്ന് വന്‍കിട കമ്പനികളുടെ മുന്നേറ്റമാണ് വിപണിയുടെ മൊത്തത്തിലുള്ള നേട്ടത്തിന് പ്രേരണയായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒരു ശതമാനമാണ് കുതിച്ചത്.
"
https://www.facebook.com/Malayalivartha
























