നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധി; ഭരണത്തിൽ പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ബിജെപി തിരുവനന്തപുരം നഗരസഭയിൽ ഭരണത്തിൽ എത്തിയാൽ നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധിയുൾപ്പടെയുള്ള പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്നത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ പ്രഖ്യാപിത നയമണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഒപ്പം തന്നെ സാധാരണക്കാർക്ക് സാങ്കേതിക വിദ്യയിലൂന്നിയുള്ള ഭരണ സംവിധാനങ്ങളെ വളരെ ലളിതമായി സ്വന്തം സ്മാർട്ട് മൊബൈൽ ഫോണിലൂടെ ഉപയോഗിപ്പെടുത്താനും സാധിക്കുന്ന രീതികളാണ് ബിജെപി ഭരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ബിജെപി നഗരസഭയിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന ഹൈടെക്ക് ഭരണസംവിധാനങ്ങളുടെ ഒരു തുടക്കം എന്ന നിലയ്ക്ക് ഇപ്പോൾ ക്യു ആർ കോഡ് സന്നിവേശം ചെയ്ത വോട്ടർ സ്ലിപ്പുകൾ ബിജെപി തിരുവനന്തപുരം നഗരസഭാ പരിധിയിൽ വിതരണം ചെയ്ത് തുടങ്ങുന്നത്
ഹൈടെക്ക് വോട്ടർ സ്ലിപ്പിൽ രണ്ട് ക്യു ആർ കോഡുകൾ ഉണ്ടാവും. ആദ്യത്തേത് സ്കാൻ ചെയ്താൽ വോട്ടർക്ക് ബിജെപി സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയുൾപ്പടെയുള്ള വികസന വിഗ്ദാനങ്ങൾ കാണാൻ സാധിക്കും, രണ്ടാമത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വോട്ടറുടെ വോട്ടിംഗ് ബൂത്തിലേയ്ക്കുള്ള വഴിയുൾപ്പടെയുള്ള എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും.
ബിജെപി ഭരണത്തിൽ വന്നാൽ നഗരസഭയുടെ സേവനങ്ങൾക്ക് പണം അടയ്ക്കുന്നതും, നഗരത്തിലെ വീടുകളിലെ മാലിന്യ സംസ്ക്കരണ പ്രശ്നങ്ങൾ ഉൾപ്പടെയുള്ളത് സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാൻ ഉദ്ദേശിക്കുന്നു എന്നതിൻ്റെ ഒരു സന്ദേശം ജനങ്ങൾക്ക് നല്കുന്നതിൻ്റെ ഭാഗമായിട്ട് കൂടിയാണ് ഈ ഹൈടെക്ക് വോട്ടർ സ്ലിപ്പുകൾ നഗരത്തിലെ വോട്ടർമാർക്കായി അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന അദ്ധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ ഹൈടെക്ക് വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം കൊടുങ്ങാനൂരിലെ തിരഞ്ഞടുപ്പ് പരിപാടിയിൽ നിർവ്വഹിച്ചു.
https://www.facebook.com/Malayalivartha


























