Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

26 NOVEMBER 2025 05:52 PM IST
മലയാളി വാര്‍ത്ത

യുഎഇ അൻപത്തിനാലാമത് ദേശീയദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ രാജ്യത്തിന് സംഗീതാദരവുമായി പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സും. റഹ്മാൻ സംഗീത സംവിധാനം ചെയ്ത്, ബുർജീൽ രൂപം നൽകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29 - ന് അവതരിപ്പിക്കും. വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ, രണ്ട് തവണ അക്കാഡമി അവാർഡും, ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്റെ സംഘത്തോടൊപ്പം രാത്രി 9:30-ന് ഗാനം അവതരിപ്പിക്കും.


ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ 'ജമാൽ' ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്നായി മാറും. മ്യൂസിക് ബാൻഡ് പെർഫോമൻസും, നൃത്താവതരണങ്ങൾക്കുമൊപ്പം രാത്രി പത്ത് മണിക്ക് പ്രത്യേക വെടിക്കെട്ടും നടക്കും.



രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 'ജമാൽ' അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. "യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിങ്സിന് ഏറെ സന്തോഷമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends