കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...

കോൺഗ്രസിലെ യുവമുഖമായ രാഹുൽ മാങ്കൂട്ടത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് പിന്നാലെ… ശക്തമായ പിന്തുണയുമായി രംഗത്തെത്തി മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ കെ. സുധാകരൻ. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് താൻ നേരിട്ട് അന്വേഷിച്ചിട്ടുണ്ടെന്നും, രാഹുൽ പൂർണ്ണമായും നിരപരാധിയാണെന്ന ആത്മവിശ്വാസത്തിലാണ് താനെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് രാഹുലിനെ ഒരിക്കലും അവിശ്വസിക്കുന്നില്ലെന്നും, രാഹുലിനെ അപമാനിക്കാൻ സിപിഎം–ബിജെപി കൂട്ടായ്മ നടത്തുന്ന ‘രാഷ്ട്രീയ നീക്കങ്ങൾ’ മാത്രമാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നുമാണ് സുധാകരൻ തുറന്നടിക്കുന്നത്. തനിക്ക് തന്നെ ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാഹുലുമായി നേരിട്ട് സംസാരിച്ചപ്പോഴാണ് ‘അത് തെറ്റിദ്ധാരണകളാണെന്ന് മനസിലായത്. ഇതോടെ, രാഹുൽ വീണ്ടും സജീവമായി പാർട്ടിപണികളിൽ വരണമെന്ന് തന്നെയാണ് സുധാകരന്റെ ഉറച്ച നിലപാട്.”
രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. 'വെറുതേ അദ്ദേഹത്തെ അപമാനിക്കാന്‍വേണ്ടി സിപിഎമ്മുകാരും ബിജെപിക്കാരും നടത്തുന്ന ഒരു ശ്രമമാണ് ഇതിനു പിന്നിൽ. രാഹുല്‍ തീര്‍ത്തും നിരപരാധിയാണ്. രാഹുലിനെ രണ്ട് ചീത്ത പറയണമെന്ന് കരുതി ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, മറുപടി കേട്ടപ്പോള്‍ തെറ്റുപറ്റിയത് തനിക്കാണെന്ന് തോന്നി. രാഹുലിനെ വിളിച്ച് സംസാരിച്ചു. രാഹുലിന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്നും സുധാകരന്‍ പറഞ്ഞു. രാഹുലിനെ സജീവമായി രംഗത്തിറക്കണം. ജനമനസ്സില്‍ സ്ഥാനമുള്ള നേതാവാണ് അദ്ദേഹം. ആളുകള്‍ക്ക് ഒരുപാട് വിചാരങ്ങളും വികാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന പ്രസംഗവൈഭവമുള്ള കരുത്തനാണ്. രാഹുലിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ട്. പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. രാഹുലിനൊപ്പം വേദി പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. തന്നെ വിജയിപ്പിച്ചവര്‍ക്ക് വേണ്ടി രാഹുല്‍ പ്രചരണം നടത്തുന്നുണ്ടാകാമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. രാഹുലിനെ ചൊല്ലി കോണ്‍ഗ്രസില്‍ പല അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതിനിടെയാണ് കെ മുരളീധരന്റെ പ്രതികരണം.
'എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന വേദിയില്‍ അദ്ദേഹത്തിന് പ്രവേശനമില്ല. സ്ഥാനാര്‍ത്ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരുമുണ്ടല്ലോ. അങ്ങനെ കണ്ടാല്‍ മതി', കെ മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























