ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരെ കോടതി ഇന്ന് പ്രഖ്യാപിക്കും

ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരെ കോടതി ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും കോടതി വിശദീകരണങ്ങള്‍ ആരാഞ്ഞശേഷം
ഇന്ന് നടപടികള്‍ മാറ്റിവെക്കുകയായിരുന്നു. കേസില്‍ പുതിയ പ്രതികളെ ചേര്‍ക്കാന്‍ സാധ്യത കാണുന്നതായി കോടതി വ്യക്തമാക്കി.
വിചാരണസമയത്ത് കൂറുമാറിയ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ സഹായിച്ചെന്ന് സാക്ഷി ആരോപിച്ചവര്‍ക്കെതിരെയും കോടതി നിയമനടപടി സ്വീകരിക്കുമെന്ന സൂചനയും നല്‍കി.തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസറാണ് കേസ് പരിഗണിക്കുന്നത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സി.ഐമാരായ ടി. അജിത്കുമാര്‍, ഹരിദാസ്, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍, നാലാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചു.
2005 സെപ്റ്റംബര്‍ 27ന് ഉച്ചക്ക് 1.30നാണ് ശ്രീകണ്‌ശ്വേരം പാര്‍ക്കില്‍നിന്ന് ഇ.കെ. സാബുവിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
https://www.facebook.com/Malayalivartha























