തീപിടിച്ച ശരീരവുമായി നടുറോഡിലൂടെ യുവാവ് പാഞ്ഞത് പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക്; ആത്മഹത്യാശ്രമമെന്ന് പൊലീസ്

ആശുപത്രിക്ക് 60 മീറ്ററോളം അകലെനിന്ന് തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്ബന്‍ ഫവാസിന്(30) ആണ് ഗുരുതരമായി പൊള്ളലേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കാണ് ഇയാള്‍ ഓടിയെത്തിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഓടിവന്ന കടയുടെ വരാന്തയില്‍ നിന്ന് പെട്രോള്‍ കുപ്പി, തീപട്ടി, റോസാപ്പൂ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു.
ആശുപത്രിക്ക് എതിര്‍വശം സ്ഥിചെയ്യുന്ന പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് ഇയാള്‍ തീപിടിച്ച നിലയില്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആശുപത്രി ജീവനക്കാരും കണ്ടുനിന്നവരും ചേര്‍ന്ന് തുണികളും മറ്റും ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























