ആരും കണ്ടാൽ സംശയിക്കില്ല... ന്യൂജെൻ സ്റ്റൈലിൽ ഒന്നാന്തരമൊരു ഫ്രീക്കൻ; കൈയിൽ നിന്നും കിട്ടിയതോ മാരക മയക്കുമരുന്നും ഹാഷിഷ് ഓയിലും; കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസീം പിടിയില്‍

ഇന്നലെ രാവിലെ ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നുമാണ് മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ അസീസും സംഘവും പ്രതിയെ പിടികൂടിയത്. ന്യൂജനറേഷന്‍ മയക്കുമരുന്നായ എം.ഡി.എം.എ. (മെത്തലിന്‍ ഡയോക്‌സി മെത്താഫെറ്റമിന്‍) എന്ന മാരക മയക്കുമരുന്നും ഹാഷിഷ് ഓയിലുമായി കണ്ണൂര്‍ സ്വദേശി വയനാട്ടില്‍ പിടിയില്‍. താണ വെസ്‌റ്റ് ന്യൂക് വീട്ടില്‍ മുഹമ്മദ് അസീ(23)മിനെയാണ് മുത്തങ്ങ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
2 ഗ്രാം എം.ഡി.എം.എ. മരുന്നും 20 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. എം.ഡി.എം.എ. 0.1 ഗ്രാം കൈവശം വെച്ചാല്‍പോലും 10 മുതല്‍ 20 വര്‍ഷം വരെ തടവും, 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ പറഞ്ഞു. ബസിനുള്ളിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അസിമിന്റെ ബാഗിനുള്ളിലായിരുന്നു മയക്കുമരുന്ന്.
https://www.facebook.com/Malayalivartha























