ചരിത്രദൗത്യം ചുമലിലേറ്റി നാസ...സൂര്യനെ തൊടുന്ന ദൗത്യത്തിന് തുടക്കമിട്ട് നാസ

ആ വെല്ലുവിളി ഇങ്ങനെ. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി സൂര്യനെ തൊടുക എന്ന ദൗത്യത്തിന് തുടക്കം കുറിച്ച് നാസ. ഒരു കാറിന്റെ വലിപ്പത്തിലുള്ള വാഹനമാണ് ഇതിന് വേണ്ടി തയാറാക്കിയിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നാല് മില്ല്യണ്‍ അടുത്ത് വരെ പാഞ്ഞു കയറാന്‍ ഇതിന് സാധിക്കും. മുന്‍പ് നിര്‍മിച്ചിട്ടുള്ള ബഹിരാകാശ വാഹനങ്ങളെ അപേക്ഷിച്ച് ചൂടും റേഡിയേഷനും താങ്ങാനുള്ള കരുത്തും ഇതിനുണ്ട്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 37ാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് വാഹനം ഉയരുക. ജൂലൈ 31ന് പ്രാദേശിക സമയം നാല് മണിയോടു കൂടി ലോഞ്ച് വിന്‍ഡോ തുറക്കും. ഓഗസ്റ്റിലായിരിക്കും വിക്ഷേപണം.
നമ്മുടെ കണ്ണുകളിലെത്തുന്നതിലുമധികം സങ്കീര്‍ണമാണ് സൂര്യന്‍. സൂര്യനെ കുറിച്ച് തങ്ങള്‍ ഏറെ നാളുകളായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനി അതിലെ പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പോവുയാണെന്ന് നാസയിലെ ഹീലിയോഫിസിക്‌സ് സയന്‍സ് ഡിവിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അലക്‌സ് യംഗ് പറഞ്ഞു.
ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന സൂര്യനെ കുറിച്ചുള്ള പല സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ ഇതു വഴി് നടത്തുന്ന പഠനത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. കൊറോണയെ കുറിച്ചും ഏറെ പഠിക്കാന്‍ ഈ ഉപകരണം വഴി സാധിക്കും. ഇതു വരെ ഒരു മനുഷ്യ നിര്‍മിത ബഹിരാകാശ വാഹനത്തിനും സാധിക്കാത്ത കാര്യമാണിത്. അതികഠിനമായ ചൂടിനെ മറികടന്ന് കൊറോണക്ക് സമീപം വരെ എത്തുക എന്നത് തന്നെ വലിയ ശാസ്ത്രമികവാണ് കാണിക്കുന്നത്.
https://www.facebook.com/Malayalivartha























