രണ്ടുപോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം...ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ 5 പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

ഏറെ കോളിളക്കം സൃഷ്ടിച്ച ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധിപറയഞ്ഞു. 5 പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി. ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. ആറു പോലിസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ 13 വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്. മോഷണക്കുറ്റം ആരോപിച്ച് 2005 സപ്തംബര്‍ 27ന് ഫോര്‍ട്ട് പോലിസ് പിടികൂടിയ ഉദയകുമാറെന്ന യുവാവ് കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു. ശരീരത്തില്‍ പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയുള്ള മൃഗീയ പീഡനത്തെ തുടര്‍ന്ന് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവാവ് മരിച്ചത്. പ്രതികളായ പോലിസുകാരെ രക്ഷിക്കാനുള്ള നീക്കം നടന്നതോടെ ഉദയകുമാറിന്റെ മാതാവിന്റെ ഹരജിയില്‍ സിബിഐയാണ് കേസന്വേഷിച്ചത്. സംഭവദിവസം വൈകീട്ട് സുരേഷെന്നയാളെ അന്വേഷിച്ചെത്തിയ പോലിസ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉദയകുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്ത ശേഷം നിരപരാധിയെന്നു കണ്ട് ഉദയകുമാറിനെ വിട്ടയച്ചു. എന്നാല്‍, ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന 4200 രൂപ പോലിസുകാര്‍ തട്ടിയെടുത്തു. കേസിലെ 6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 4 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് നേരെ ഗൂഡാലോചന കുറ്റം ചുമത്തി. മുന്‍ എസ്‌ഐ,അജിത്കുമാര്‍ മുന്‍, സിഐ സാബു , മുന്‍ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചനകുറ്റം ചുമത്തിയത്. മൂന്നാം പ്രതി സോമന്‍ നേരത്തെ വിചാരണക്കിടെ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























