ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

ആറ്റിങ്ങലില്‍ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെ കൊല്ലമ്പുഴ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. സ്വകാര്യ ബസ്സ് ആറ്റിങ്ങലിലേക്കും, ഓട്ടോറിക്ഷ കടയ്ക്കാവൂരിലേക്കും പോകുകയായിരുന്നു. ബസ്സ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളിനെ കയറ്റവേ എതിര്‍ദിശയില്‍ വന്ന ഓട്ടോ കട്ടറില്‍ ഇറങ്ങി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. അഞ്ചുതെങ്ങ് സ്വദേശിയായ ഡ്രൈവറെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























