കുടുംബത്തിൽ ചിലരുടെ നഗ്നഫോട്ടോകൾ സൈബർ സെല്ലിന് ലഭിച്ചു... അത് ഡിലീറ്റ് ചെയ്യണമെങ്കിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് സൈബർ പോലീസ് ചമഞ്ഞ വ്യാജ; പാലോട് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ മദീനബീവി പിടിയിൽ

മാസങ്ങൾക്ക് മുമ്പ് പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ച് കുടുംബത്തിൽ ചിലരുടെ നഗ്നഫോട്ടോകൾ സൈബർ സെല്ലിന് ലഭിച്ചതായും അത് ഡിലീറ്റ് ചെയ്യണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടു തവണയായി 10 ലക്ഷം കൊടുത്തു. എന്നാൽ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ പരാതി നൽകിയത്.
സൈബർസെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ടാംപ്രതി പിടിയിൽ. ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ മദീനബീവിയാണ് (30) അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അബ്ദുൽ ഷിബുവിന്റെ ഭാര്യയാണ് മദീനബീവി.
വിദേശത്ത് കഴിയുന്ന ഷിബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്നും നാലും പ്രതികളായ ഷാൻ, മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























