ജില്ലാ കളക്ടര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ഭക്ഷ്യവിഷബാധയേറ്റ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ.വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകള്‍ നടത്തി കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു. കലക്ടറെ പ്രത്യേക നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിലെ ഇരുന്നോറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്തെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha























