ആവിഷ്കാര സ്വാതന്ത്രവും അഭിപ്രായ പ്രകടനവും വലിയ വെല്ലുവിളി ആകുന്ന നാളുകൾ ; ശ്രീനാരായണ ഗുരു ദൈവമല്ല എന്ന് പരാമർശിച്ച എഴുത്തുകാരന് വിലക്ക്

ആവിഷ്കാര സ്വാതന്ത്രവും അഭിപ്രായ പ്രകടനവും വലിയ വെല്ലുവിളി ആകുന്ന നാളുകൾ, ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ശ്രീനാരായണ ഗുരു ദൈവമല്ല എന്ന് പരാമർശിച്ച എഴുത്തുകാരന് നേരെയുണ്ടായിരിക്കുന്ന ആക്രമണങ്ങൾ. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് വാദിച്ച മാധ്യമ പ്രവർത്തകനായ നോവലിസ്റ്റിന് അപ്രഖ്യാപിത സാമുദായിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
സഹോദരൻ അയ്യപ്പന്റെ പന്തിഭോജനം പച്ഛാത്തലമാക്കി പുലച്ചോന്മാർ എന്ന നോവൽ രചിച്ച എം.ആർ അജയനാണ് തനിക്ക് പ്രാദേശികമായി വിലക്കേർപ്പെടുത്തിയിരിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എറണാകുളം വൈപ്പിനിലെ എസ്എൻഡിപി പ്രാദേശിക നേതൃത്വമാണ് തന്നെ ഈ രീതിയിൽ വിലക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. താഴ്ന്ന ജാതിക്കാരെ വീട്ടിൽ കയറ്റാത്ത ഈഴവ പ്രമാണിമാരുടെ മനോഭാവത്തിനെതിരെ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ. ഓച്ചന്തുരുത്തിലെ ആശാൻ മെമ്മോറിയൽ ലൈബ്രറിയിൽ നിന്നാണ് തിക്താനുഭവം ഉണ്ടായതെന്ന് അജയൻ പറയുന്നു. മുൻപ് ഇവിടെ ലൈബ്രെറിയാൻ ആയിരുന്ന ആളാണ് അദ്ദേഹം.
ഒരു പ്രസംഗിക ശ്രീനാരായണ ഗുരു ദൈവമാണെന്നും ഭാഗവാനാണെന്നും ഘോരഘോരം പറഞ്ഞപ്പോൾ പിന്നീട് പ്രസംഗിച്ച അജയൻ ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് വ്യക്തമാക്കി. അതോടെ ലൈബ്രറി സംഘടിപ്പിക്കാൻ തീരുമാനിച്ച എന്റെ നോവലിനെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കിയാതായി അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha























