ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവര്‍ക്കൊപ്പമാണെന്നും താരം ട്വീറ്റ് ചെയ്തു

ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ വലിയ പ്രതിഭയാണെന്നും ചടങ്ങില്‍ അദ്ദേഹത്തെ പോലൊരാളെ ക്ഷണിച്ചതിനെതിരെ എങ്ങിനെ പരാതി പറയാന്‍ സാധിക്കുമെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഇതിഹാസ തുല്യനായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനെതിരായ ഒരു പരാതിയിലും താന്‍ ഒപ്പുവച്ചിട്ടില്ല. വിഷയത്തില്‍ എന്റെ പേര് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഈ പരാതിയെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നടിക്കൊപ്പമാണ് എപ്പോഴും. സംഘടന ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് അറിയാന്‍ സാധിച്ചത്. അഭിപ്രായ വ്യത്യാസമുള്ള നടിമാരുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ടെന്നും അറിയുന്നു. അത്തരം വിഷയങ്ങളില്‍ സംഘടന തീരുമാനമെടുത്ത ശേഷമാണ് നിലപാട് പറയേണ്ടതെന്ന് തോന്നുന്നു. സംഘടനയുടെ നിലപാട് വ്യക്തമായ ശേഷം പ്രതികരിക്കും.
പ്രതി ചേര്‍ക്കെപ്പട്ട നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ല. മോഹന്‍ലാലിനെ പോലൊരാള്‍ തലപ്പത്തുള്ള സംഘടനയില്‍ നിന്ന് നല്ലത് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. സംഘടനയെയും വ്യക്തിയെയും രണ്ടായി കാണണം. ഇതിഹാസ തുല്ല്യനായ കലാകാരനായ മോഹന്‍ലാലിനെ അത്തരമൊരു പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടി കസിനിമാ സാംസ്‌കാരിക കൂട്ടായ്!മ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് നൂറോളം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്!താവനയും പുറത്തിറക്കി. ഇതില്‍ ആദ്യത്തെ പേര് പ്രകാശ് രാജിന്റെതായിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അതെന്നുമായിരുന്നു സംയുക്ത പ്രസ്താവന.
പ്രകാശ് രാജ്, എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു തുടങ്ങിയവര്‍ ഒപ്പിട്ടു എന്ന പേരിലായിരുന്നു സംയുക്ത പ്രസ്താവനയിറക്കിയത്. ഇതില്‍ ആദ്യത്തെ പേരുകാരനായ പ്രകാശ് രാജ് തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയതോടെ മോഹന്‍ലാലിനെതിരായ നീക്കത്തിന് തന്നെ കനത്ത തിരിച്ചടിയാകുമിത്.
https://www.facebook.com/Malayalivartha























