ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ഉറച്ച നിലപാടില്‍ ദേവസ്വംബോര്‍ഡ്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് ഈ നിലപാട് ആവര്‍ത്തിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ച ദേവസ്വം ബോര്‍ഡ് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചില്ല. മറിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചാണ് സിംഗ്‌വി വാദിച്ചത്.
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന കാര്യത്തില്‍ പുതിയ ഭരണസമിതിക്കും ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ കോടതി വിമര്‍ശിച്ചു. ബോര്‍ഡിന് സ്ഥിരമായ ഒരു നിലപാട് ഇല്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, മണ്ഡലകാലത്തിലെ അഞ്ച് ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചില്ലേയെന്നും ചോദിച്ചു.
ബോര്‍ഡ് പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ആ അഞ്ച് ദിവസം അയ്യപ്പന്‍ ബ്രഹ്മചാരി അല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha























