ജെസ്നയ്ക്കുവേണ്ടി കുടകിലെ പതിനഞ്ച് വീടുകൾ അരിച്ചുപെറുക്കി അന്വേഷണ സംഘം; കേസ് അന്വേഷണം അന്തിമഘട്ടത്തിൽ

കാണാതായ ജസ്‌ന മരിയയെ തേടിയുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലെ കുടകിലെത്തി. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ കൂടുതലായി പോലീസിനെ അറിയിച്ചുള്ള ഫോണ്‍വിളികള്‍ വന്നത്. മാത്രമല്ല, ജസ്‌ന രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിന്തുടരുന്നുണ്ട്.
മൊബൈല്‍ ടവറും ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്. ജസ്‌ന ജീവനോടെയുണ്ടെന്നാണ് പോലീസ് നിഗമനം. ജസ്‌നയെ തേടി കര്‍ണാടകയിലെത്തിയ അന്വേഷണസംഘമാണ് കുടകില്‍ തിരച്ചില്‍ നടത്തിയത്. 15 വീടുകളില്‍ പോലീസ് പരിശോധന നടത്തി. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന. പോലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കുടകിലെത്തിയത്.
എന്നാല്‍,ജസ്ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്. പോലീസ് 30ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
സംശയമുണര്‍ത്തുന്ന നൂറിലധികം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവയിലേതെങ്കിലും ഒന്ന് ജെസ്ന രഹസ്യമായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ആയിരിക്കാമെന്ന സംശയമാണ് പോലീസിനുള്ളത്.
https://www.facebook.com/Malayalivartha























