മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ കമല്‍, അപ്പോ അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍ വിവാദമുണ്ടാക്കിയത് ആര്‍ക്ക് വേണ്ടി

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്നു ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക മന്ത്രിയും സര്‍ക്കരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിചല്‍ അക്കാഡമി ഒപ്പം നില്‍ക്കും എന്നും കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ താത്പര്യം മാത്രം. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്നവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒപ്പിടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കീഴില്‍ ഉള്ളതാണ്.
ചിലരുടെ രാഷ്ട്രീയവും നിലപാടുമാണ് മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത്. അതിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും കമല്‍ പറഞ്ഞു.
ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാര ദാന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളെ അല്ലാതെ മറ്റൊരു നടനെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുത് എന്നാരോപിച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ ഉള്‍പ്പെടെയുള്ള ആറ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമന്‍ ഹര്‍ജിയില്‍ ഒപ്പിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് അക്കാദമി ചെയര്‍മാന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. അവാര്‍ഡ് വിതരണം സംബന്ധിച്ച് ചേര്‍ന്ന സംഘാടന സമിതി യോഗത്തില്‍ മന്ത്രി എ.കെ ബാലനാണ് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനെ ജൂറി അംഗമായ ഡോ.ബിജു എതിര്‍ത്തിരുന്നു.
തുടര്‍ന്നാണ് ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ 105 പേര്‍, അവാര്‍ഡ് ദാന ചടങ്ങില്‍ ജേതാക്കളല്ലാതെ മറ്റാരെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി.കെ ജോസഫ്, ജി.പി രാമചന്ദ്രന്‍, സജിതാ മഠത്തില്‍, ബീനാ പോള്‍, മധുവാസുദേവ്, സി.എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ ഒപ്പിട്ടിരുന്നു.
https://www.facebook.com/Malayalivartha























