മറ്റൊരു വാഹനത്തെ മറികടന്നെത്തിയത് മരണത്തിലേയ്ക്ക്; കണ്ണൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാര്‍ ഡ്രൈവര്‍ തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് മുനീറാണ് മരിച്ചത്. അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട ഇന്നോവ കാറിലുണ്ടായിരുന്ന കാവുംപടി സ്വദേശികളായ മുഹസിന്‍, ഫായിസ് എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 3 മണിയോടെ കൂളിചെമ്പ്ര പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ
പറയുന്നു.
https://www.facebook.com/Malayalivartha




















