കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു

റോഡ് നിര്‍മാണം വൈകിയതിന് കരാറുകാരനെ പരസ്യമായി ശകാരിച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ഏഴു മാസമായി നിര്‍മാണം തുടരുന്ന റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടകംപള്ളിയുടെ ഇടപെടല്‍. ശ്രീകാര്യം-കല്ലമ്പള്ളി ഒന്നര കിലോമീറ്റര്‍ റോഡ് നിർമാണം വൈകുന്നതിലാണ് കടകംപള്ളി കരാറുകാരനെ ശകാരിച്ചത്.
അതേസമയം, ഷര്‍ട്ടില്‍ മൈക്ക് കുത്തിവച്ചുകൊണ്ടുള്ള ശകാരം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയർന്നു. മര്യാദയ്ക്ക് പെട്ടെന്നു പണി തീര്‍ത്തില്ലെങ്കില്‍ പണി നിര്‍ത്തിവച്ച് നിങ്ങള്‍ക്കു പോകേണ്ടിവരുമെന്നാണ് കടകംപള്ളി കരാറുകാരനോടു പറയുന്നത്. റോഡ് കുഴിച്ചിട്ടതിന്റെ ചെളി മാറ്റിക്കൊടുക്കാന്‍ പറ്റുമോ എന്നും കരാറുകാരനോട് എംഎല്‍എ ചോദിക്കുന്നു. എന്തുകൊണ്ടാണ് കുഴി മൂടാത്തതെന്നും എത്ര ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നും കടകംപള്ളി കരാറുകാരനോടു ചോദിക്കുന്നുണ്ട്. ഒരു വാഹനം പോകുന്ന രീതിയില്‍ റോഡിലെ ചെളി ഒഴിവാക്കിക്കൊടുക്കണമെന്നും കടകംപള്ളി നിര്‍ദേശിച്ചു.
ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംഎല്‍എ ഷര്‍ട്ടില്‍ മൈക്ക് കുത്തിവച്ച് കരാറുകാരനെ വിമര്‍ശിച്ചത് തിരഞ്ഞെടുപ്പു കാലത്തെ ഷോ മാത്രമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഏഴെട്ടു മാസമായി റോഡ് ഇത്തരത്തില്‍ കിടന്നിട്ടും തിരിഞ്ഞു നോക്കാതിരുന്നവര്‍ പെട്ടെന്ന് രംഗത്തിറങ്ങിയത് തദ്ദേശതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























