ചോരമണം നിറഞ്ഞ വീട്ടിൽ ഒരു രാത്രി മുഴുവന്‍ മൂന്ന് മൃതദേഹങ്ങള്‍ക്ക് മുമ്പിൽ ചോരയൊലിപ്പിച്ച് അർജ്ജുൻ ഇരുന്നു; നാല് പേരും മരിച്ചുവെന്ന് ഉറപ്പിച്ച് പിറ്റേ ദിവസം മറവ് ചെയ്യാൻ തൂമ്പയുമായെത്തിയ അനീഷും, ലിബീഷും കണ്ടത് മുന്‍വശത്ത് തലയ്ക്ക് കൈകൊടുത്തിരിക്കുന്ന അർജ്ജുനെ: മന്ത്രശക്തികൾ തനിക്ക് തിരിച്ചുകിട്ടിയെന്ന ആവേശത്തിൽ ചുറ്റിക കൊണ്ട് ഇരുവരും ചേര്‍ന്ന് അർജ്ജുനെ അടിച്ചു കൊന്നുകുഴിച്ചുമൂടി! വണ്ണപ്പുറത്ത് നടന്നത് മൃഗീയ കൂട്ടക്കൊല

കൂട്ടക്കൊലയ്ക്ക് പിന്നിൽ മാന്ത്രികശക്തി നേടിയെടുക്കൽ. കൊല അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പൊലീസ്. കൃഷ്ണന്റെ മാന്ത്രികശക്തി നേടിയെടുക്കുക എന്നുള്ളതായിരുന്നു കൊലയാളികളുടെ ലക്ഷ്യമെന്നും പൊലീസ് വെളിപ്പെടുത്തി. ഇടുക്കി പോലീസ് മേധാവി കെ.വി.വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അടിമാലി സ്വദേശി ലിബീഷിനെ പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ തെക്കുംഭാഗം സ്വദേശി അനീഷ് എന്നയാളാണ് സംഭവത്തിന്‍റെ മുഖ്യസുത്രധാരനെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വണ്ണപ്പുറത്ത് നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലയാണെന്ന് പോലീസ് വ്യക്തമാക്കി. 29ന് രാത്രിയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദത്തിന്‍റെ സിദ്ധിയുണ്ടെന്നും ഈ സിദ്ധി നേടിയെടുക്കുന്നതിന് വേണ്ടിയാണ് കൂട്ടക്കൊല നടത്തിയതെന്നും അറസ്റ്റിലായ ലിബീഷ് പോലീസിനോട് സമ്മതിച്ചു. മന്ത്രവാദം വഴി കൃഷ്ണന്‍ സന്പാദിച്ച പണവും അപഹരിക്കുക എന്ന ഉദ്ദേശവും പ്രതികള്‍ക്കുണ്ടായിരുന്നു.
മുഖ്യപ്രതി അനീഷും കൂട്ടുപ്രതി ലിബീഷും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഇവര്‍ കാലങ്ങള്‍ക്ക് മുന്‍പ് അടിമാലിയിലെ ഒരു കുഴല്‍ക്കിണര്‍ കന്പനിയില്‍ ജോലി ചെയ്തിരുന്നു. പിന്നീടെ ഇവര്‍ വേറെ മേഖലകളിലേക്ക് കടക്കുകയായിരുന്നു. കൊല്ലപ്പെട്ട കൃഷ്ണനുമായി അനീഷിന് വളരെ അടുത്ത ബന്ധവുമുണ്ടായിരുന്നു. ഇതുവഴിയാണ് കൃഷ്ണന് മന്ത്രവാദ സിദ്ധിയുണ്ടെന്ന് അനീഷ് മനസിലാക്കിയത്.
അടുത്തിടെ അനീഷ് ചെയ്ത മന്ത്രവാദങ്ങളൊന്നും വേണ്ടത്ര ഫലിച്ചില്ല. തന്‍റെ സിദ്ധി നഷ്ടപ്പെട്ടതിനാല്‍ കൃഷ്ണന്‍റെ സിദ്ധി നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ആറ് മാസം മുന്‍പാണ് പദ്ധതി സുഹൃത്തായ ലിബീഷിനോട് പറഞ്ഞത്. എന്നാല്‍ അന്ന് അയാള്‍ ഇതിനോട് താത്പര്യം കാണിച്ചില്ല. പിന്നീട് കൃഷ്ണന്‍റെ കൈയില്‍ നിന്നും ലഭിക്കുന്ന സന്പത്തിന്‍റെ പകുതി നല്‍കാമെന്ന് അനീഷ് വാഗ്ദാനം ചെയ്തതോടെ ലിബീഷും കൂറ്റകൃത്യത്തിന് ചൂട്ടുപിടിക്കുകയായിരുന്നു.
29ന് രാത്രി കന്പകക്കാനത്ത് ബൈക്കില്‍ എത്തിയ ഇരുവരും രാത്രി പന്ത്രണ്ടു വരെ പരിസരത്തെ ആറ്റില്‍ പോയി ചൂണ്ടിയിട്ടു. പിന്നീട് മദ്യപിച്ചതിന് ശേഷമാണ് കൃഷ്ണന്‍റെ വീടിന് പിന്നിലെത്തിയത്. ആട്ടും കൂടിന് സമീപം അനീഷ് ഒളിച്ചിരിക്കുകയാണ് ചെയ്തത്. അപരിചിതരെ കണ്ടതോടെ ആട് കരഞ്ഞു ശബ്ദമുണ്ടാക്കുമെന്നും ഇത് കേട്ട് കൃഷ്ണന്‍ ഇറങ്ങിവരുമെന്നും അനീഷ് കരുതി. ആട് കരഞ്ഞതോടെ കൃഷ്ണന്‍ പുറത്തിറങ്ങി വന്നു. ഈ തക്കത്തിനാണ് ബൈക്കിന്‍റെ ഷോക്കപ്സര്‍ ഘടിപ്പിക്കുന്ന ഇരുന്പുവടി ഉപയോഗിച്ച് കൃഷ്ണനെ അനീഷ് അടിച്ചുവീഴ്ത്തിയത്. പിന്നാലെ ശബ്ദം കേട്ട് വന്ന ഭാര്യയെയും ഇരുവരും ചേര്‍ന്ന് ഓടിച്ചിട്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
മാതാപിതാക്കളെ കാണാതെ വന്നതോടെ മകള്‍ പുറത്തിറങ്ങി വന്നു. എന്നാല്‍ കൈയില്‍ ഇരുന്പുവടിയുമായി വന്ന മകള്‍ അനീഷിന്‍റെ തലയ്ക്കടിച്ചു. പിന്നാലെ ശബ്ദമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വാപൊത്തി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ അനീഷിന്‍റെ കൈവിരലിന് കടിയേറ്റു. അണിവിരലിലെ നഖം പറഞ്ഞുപോയ അനീഷ് പിന്നീടാണ് പെണ്‍കുട്ടിയെ അടിച്ചുവീഴ്ത്തിയത്.
മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അര്‍ജുനെ ഏറ്റവും ഒടുവിലാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികരിക്കാന്‍ കഴിയാതിരുന്ന അര്‍ജുന്‍ അടിയേറ്റ് നിലത്തുവീണ ശേഷം പ്രതികള്‍ വീടിനുള്ളില്‍ കയറി സ്വര്‍ണവും പണവും അപഹരിച്ചു. പരസരത്ത് വീണ രക്തമെല്ലാം കഴുകി വൃത്തിയാക്കിയാണ് ഇരുവരും പോയത്.
പിന്നീട് പിറ്റേന്ന് രാവിലെ ഇരുവരും വന്നപ്പോള്‍ കൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ മുറിക്കുള്ളില്‍ ഇരിക്കുന്നതാണ് കണ്ടത്. അടിയേറ്റെങ്കിലും അര്‍ജുന്‍ മരിച്ചില്ലെന്ന് പ്രതികള്‍ക്ക് രാത്രിയില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഒരു രാത്രി മുഴുവന്‍ മൂന്ന് മൃതദേഹങ്ങള്‍ക്ക് മുന്നിലിരുന്ന മാനസികാസ്വാഥ്യമുള്ള അര്‍ജുനെ ഇരുവരും ചേര്‍ന്ന് ചുറ്റികയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. പിന്നാലെയാണ് നാല് മൃതദേഹങ്ങളും രണ്ടു പേരും ചേര്‍ന്ന് ആട്ടും കൂടിന് സമീപത്തെ കുഴിയില്‍ മൂടിയത്.
https://www.facebook.com/Malayalivartha


























