കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഴിവായത് വൻ അപകടം... ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ .
പുലർച്ചെ കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. എന്നാൽ യാത്രാമധ്യേ സാങ്കേതിക തകരാർ സംഭവിച്ചെന്ന് മനസിലാക്കുകയും അടിയന്തരമായി ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയുമായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം ലാൻഡിങിന് സർവസജ്ജമായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരും അഗ്നിശമനസേനയും സ്ഥലത്തെത്തി. അടിയന്തര ലാൻഡിങിൽ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. നിലവിൽ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ് യാത്രക്കാർ.
" f
https://www.facebook.com/Malayalivartha


























