ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ്

ഇപ്രാവശ്യത്തെ ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ്. അരവണ വിൽപ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ . വലിയ പ്രശ്‌നമില്ലാതെ സുഗമദർശനം സാധ്യമായ തീർഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീർഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് .
അതേസമയം, ശബരിമലയിലെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്ന് പ്രസിഡന്റ് . ഒരാൾക്ക് 20 ടിൻ അരവണ നൽകുന്ന തീരുമാനം തുടരും. എല്ലാവർക്കും അരവണ ലഭ്യമാക്കുന്നതിനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പൻമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാൽ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക
തീർഥാടനകാലത്തിന്റെ ആദ്യ ആഴ്ചയിൽ അരവണ വിൽപ്പനയിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലായിരുന്നു. 45 ലക്ഷം അരവണ കരുതൽ ശേഖരവുമായാണ് ഈ വർഷത്തെ തീർഥാടന കാലം ആരംഭിച്ചത്. എന്നാൽ അഭൂതപൂർവ്വമായ അരവണ വിൽപ്പനയാണ് ഉണ്ടായത്.
അതേസമയം 27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്ക അങ്കി 26 ന് പുറപ്പെടും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ യോഗത്തിൽ വിലയിരുത്തും.
"
https://www.facebook.com/Malayalivartha


























