സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് . ഗ്രാമിന് 30 രൂപ വർധിച്ച് 12,360 രൂപയും പവന് 240 രൂപ വർധിച്ച് 98,880 രൂപയുമായി. ഡിസംബർ 15നാണ് സ്വർണവില സർവകാല റെക്കോർഡായ 99,280ലെത്തിയത്. തുടർന്നിങ്ങോട്ട് വില കൂടിയും കുറഞ്ഞുമാണ് രേഖപ്പെടുത്തിയത്.വില വീണ്ടും വർധിക്കുന്നത് സ്വർണവിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഡിസംബറിൽ തന്നെ പവൻ വില ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം 1.10 ലക്ഷം രൂപയോളം നൽകേണ്ടതായി വരും.
"https://www.facebook.com/Malayalivartha


























