ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു.... വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി സർക്കാർ

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി സർക്കാർ. വ്യാഴാഴ്ച മുതൽ ബിഎസ്6 എൻജിനിലുള്ള ഇതര സംസ്ഥാന വാഹനങ്ങൾക്ക് മാത്രമാണ് രാജ്യതലസ്ഥാനത്ത് പ്രവേശനാനുമതി നൽകിയിരിക്കുന്നത്.
ബിഎസ്4 എൻജിനിലുള്ള പെട്രോൾ വാഹനങ്ങൾക്ക് മുമ്പ് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനങ്ങളും ഡൽഹിയിൽ വിലക്കിയിരിക്കുന്നത്.
സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നത് അടക്കമുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ തിരിച്ചറിയുന്നതിമനായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനീഷൻ ക്യാമറകൾ ഇതിനോടകം തന്നെ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ പരിശോധിക്കുന്നതിന് മാത്രമായി 580 പോലീസുകാരെയാണ് ഡൽഹിയിൽ വിന്യസിപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























