ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം.... 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി

ഡൽഹി അതീവ ഗുരുതരമായ വായു മലിനീകരണത്തിലൂടെ കടന്നുപോകുന്നതിനാൽ 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനായി സുപ്രീംകോടതി അനുമതി.
ബി.എസ്. ഫോർ മാനദണ്ഡം പാലിക്കാത്ത 15 വർഷം പിന്നിട്ട പെട്രോൾ വാഹനങ്ങൾക്കെതിരെ ഡൽഹി സർക്കാരിന് നടപടിയെടുക്കാവുന്നതാണ്. രാജ്യതലസ്ഥാനത്തെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. ഇതിനിടെയാണ് ഡൽഹി സർക്കാരിന്റെ അപേക്ഷ അംഗീകരിച്ചത്.
നേരത്തെ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് നിരോധനമുണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംകോടതി കടുത്ത നടപടി വിലക്കിയിരുന്നു. ആ ഉത്തരവാണ് ഇന്നലെ പരിഷ്ക്കരിച്ചത്.
https://www.facebook.com/Malayalivartha



























