ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു...

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ സുക്മയിലെ ഗൊലാപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് .
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് സംഘത്തിന് നേരെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന നക്സലൈറ്റുകൾ വെടിയുതിർക്കുകയായിരുന്നു.
അതേസമയം സേന ശക്തമായി തിരിച്ചടിച്ചതോടെയാണ് മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുമുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സൂചന.. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു.
https://www.facebook.com/Malayalivartha


























