രാജ്യതലസ്ഥാനത്ത് കടുത്ത മൂടൽമഞ്ഞും തണുപ്പും... ഗതാഗതം താറുമാറിൽ... നാൽപ്പതോളം വിമാനം വൈകി, നിരവധി വിമാനങ്ങൾ റദ്ദാക്കി

രാജ്യതലസ്ഥാനത്ത് കടുത്ത മൂടൽമഞ്ഞും തണുപ്പും. വ്യാഴാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം താറുമാറായി.
കുറഞ്ഞത് 40 വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ട്. പത്തോളം വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾക്ക് പുറമെ റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു.
ഡൽഹിയിലേക്കും തിരിച്ചുമുള്ള 22-ലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. കാഴ്ചപരിധി പലയിടത്തും പൂജ്യത്തിലേക്ക് താഴ്ന്നത് റോഡ് ഗതാഗതത്തെയും താറുമാറാക്കി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് യാത്രക്കാർ വിമാനത്താവളത്തിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ തിരിക്കുന്നതിന് മുൻപ് കൃത്യമായ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകി. മഞ്ഞിനൊപ്പം ഡൽഹിയിലെ വായുമലിനീകരണവും അതീവ ഗുരുതരമായി തുടരുന്നു.
"
https://www.facebook.com/Malayalivartha


























