സിപിഎമ്മുകാരനെ കൊന്നത് മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടർന്ന് ; കാസര്‍ഗോഡ് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള

കാസര്‍ഗോഡ് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള . മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് അബൂബക്കർ സിദ്ധിഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിൽ മുസ്ളിം സഹോദരന് ജീവൻ നഷ്ടമായത് അത്യധികം ദു:ഖകരമാണ്. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. തികച്ചും ഒറ്റപ്പെട്ട സംഭവമാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിന്‍ അടക്കമുള്ളവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കാസര്‍ഗോഡ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അനേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നിരിക്കുന്നത് അതേസമയം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നിൽ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് സിപിഎം ആരോപിക്കുന്നു. അതേസമയം അശ്വിന്‍ വ്യാജ മദ്യ വില്‍പ്പന നടത്തിയിരുന്നതായും കൊല്ലപ്പെട്ട സിദ്ദിഖ് അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























