അമ്മയായശേഷം ഔട്ടാകുന്ന നടിമാര്‍ക്ക് മാതൃകയായി നവ്യാനായര്‍

അമ്മയായി പോയാല്‍ സൗന്ദര്യം പോയെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി നവ്യാ നായര്‍. നേരത്തെയുണ്ടായിരുന്ന ലുക്കില്‍ നിന്നും വ്യത്യസ്ഥമായി കുടുതല്‍ ചെറുപ്പവും സൗന്ദര്യവുമുള്ളയാളായി നവ്യ തിളങ്ങുകയാണ്. അടുത്തിടെയാണ് നവ്യ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഇതോടെ നവ്യയുടെ മാറ്റത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് ആരാധകര്‍.
ചിത്രം വന്ന് മിനിട്ടുകള്‍ക്കകം ആരാധകരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. നവ്യ പഴയത് പോലെ തന്നെയെന്ന് ചിലര്‍. എന്നാല്‍ നവ്യ കൂടുതല്‍ ചെറുപ്പമായെന്നും എന്താണ് ഇതിന്റെ രഹസ്യമെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. മലയാള സിനിമയിലെ ഏറ്റവും ജനസമ്മതിയുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹ ശേഷം നവ്യ അഭിനയം വിട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം നൃത്ത പരിപാടികളിലൂടെയും ടിവി അവതാരകയായും നവ്യ പ്രേക്ഷകരിലേക്ക് എത്തി.

https://www.facebook.com/Malayalivartha

























