പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി

അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് സമയം വൈകിയെത്തിയതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പ്രജ്വല്‍ (14) ആണ് മരിച്ചത്. നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകറിന്റെയും അനിതയുടെയും മകനാണ്. സഹോദരി: പ്രയാഗ.
അമ്മവീട്ടിലായിരുന്ന പ്രജ്വല്‍ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സ്‌കൂളിലെത്തിയത്. സമയം വൈകിയെത്തിയെങ്കിലും പ്രജ്വലിനെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. തിരിച്ച് വീട്ടിലെത്തിയതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha


























