കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍കോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തി. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് മാത്രം ചാര്‍ട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ 10 മണിക്കൂര്‍ മുന്‍പേ യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ആയോ എന്ന് അറിയാന്‍ സാധിക്കും. രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതല്‍ രാത്രി 11:59 വരെയും, അര്‍ദ്ധരാത്രി 12:00 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാര്‍ട്ട് പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുന്‍പ് തയ്യാറാക്കും. വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം എന്നാണ് ഏറ്റവും വലിയ ഗുണം. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് മറ്റ് ബസുകളോ ട്രെയിനുകളോ തിരഞ്ഞെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കും.
https://www.facebook.com/Malayalivartha


























