ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയതിന് ഭാര്യയെയും തന്റെ രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കാന്‍ധല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. താഹിറ മക്കളായ ആഫ്രീന സെഹ്‌റിന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ഒരാഴ്ചക്ക് ശേഷം ആണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.
ഡിസംബര്‍ 10ന് ഫാറൂക്കും ഭാര്യയും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ താഹിറ സ്വന്തം വീട്ടിലേക്ക് പോയി. ഈ സമയത്ത് ബുര്‍ഖയോ നിഖാബോ അവര്‍ ധരിച്ചിരുന്നില്ല. ഇത് ഭര്‍ത്താവിനെ ദേഷ്യം പിടിപ്പിച്ചു. താഹിറ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫാറൂഖ് ഇതിനെച്ചൊല്ലി വഴക്കിടുകയും അവസാനം അത് ഒരു കൂട്ടക്കൊല ആകുകയും ചെയ്യുകയായിരുന്നു. താഹിറയെയും മക്കളെയും അഞ്ച് ദിവസമായി കാണാനില്ലെന്ന ഫറൂഖിന്റെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയും ഇതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്തു. ആദ്യം ഇയാള്‍ കുറ്റം എല്ലാം നിഷേധിക്കുകയും പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ ഫാറൂഖ് തളര്‍ന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. ഭാര്യ താഹിറയെയും മൂത്ത മകള്‍ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകള്‍ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാള്‍ വെളിപ്പെടുത്തി.
കക്കൂസ് നിര്‍മ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയില്‍ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും ഇതിനാലാണ് ഇത്രയും ദിവസം ആയിട്ടും സംഭവം പുറത്തുവരാതിരുന്നതെന്നും അയാള്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുമായി സംഭവ സ്ഥലത്തു എത്തുകയും കുഴി എടുക്കുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























