ഓര്‍മ്മ നഷ്ടപ്പെട്ട പിതാവിനെ മക്കളും ഭാര്യയും ബാംഗ്ലൂരില്‍ നടതള്ളി; എല്ലാം നഷ്ടപ്പെട്ട് ജുവലറി ഉടമയായ കോടീശ്വരന്‍...സംഭവത്തില്‍ അന്വേഷണം നടത്തി ജുവലറി ഉടമയെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഒരച്ഛന്‍ ഭാര്യക്കും നാലു മക്കള്‍ക്കുമായി കേഴുന്നു. തൃശൂര്‍ പുന്നയൂര്‍ക്കുളം ആല്‍ത്തറയിലെ ജുവലറി ഉടമയെയാണ് ഭാര്യയും നാല് മക്കളും ബാംഗ്ലൂരില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി ജുവലറി ഉടമയെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് ചുമതല.
പുന്നയൂര്‍ക്കുളം സ്വദേശി കബീറിനെ (64) അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പത്തും തട്ടിയെടുത്ത ശേഷമാണ് ഭാര്യക്കും മക്കളും ഉപേക്ഷിച്ചത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം കൊണ്ടാണ് ആല്‍ത്തറയില്‍ കബീര്‍ ജുവലറി തുടങ്ങിയത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷകരമായി ജീവിക്കുകയായിരുന്നു. അതിനിടയിലാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ കബീറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായിരുന്നു. ഭാര്യയും മക്കളും ആദ്യ ദിവസങ്ങളില്‍ ആശുപത്രി ചെലവുകള്‍ നടത്തി. എത്ര വേണമെങ്കിലും ചെലവഴിച്ച് എവിടെ നിന്നും ചികിത്സിക്കാനുള്ള കഴിവ് കുടുംബത്തിനുണ്ടായിരുന്നു. എന്നാല്‍ ചെലവിന്റെ കാര്യം വന്നപ്പോള്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞു. അതിനിടെ കബീറിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടു. എന്നാല്‍ വീട്ടുകാര്‍ അതിന് മിനക്കെട്ടില്ല.അവര്‍ പിതാവിന്റെ ജീവനല്ല പണമായിരുന്നു വലുത്.
കബീറിനെ ചികിത്സിക്കാന്‍ ബാംഗ്ലൂരിലെത്തിച്ച ശേഷം വീട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരിലുള്ള ഒരു മലയാളിയുടെ സംരക്ഷണയിലാണ് കബീര്‍. കബീറിന്റെ ദുരവസ്ഥ മതിലകം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ല. മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമ ലംഘനമാണ്. അച്ഛന്‍ അധ്വാനിച്ച് സമ്പാദിച്ചതെല്ലാം മക്കള്‍ കൈയടക്കിയ ശേഷം പിതാവിനെ ഉപേക്ഷിച്ച നടപടി തീര്‍ത്തും തെറ്റാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ആര്‍ ഡി ഒ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബറില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
മക്കള്‍ തന്നെ ഏറ്റെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കബീറിന്റെ ജീവിതം. ഇത്തരമൊരു ദുരവസ്ഥയിലും കബീര്‍ മക്കളെ കുറ്റം പറയുന്നില്ല. മതിലകം സ്വദേശി റിയാസിന്റെ സംരക്ഷണയിലാണ് കബീര്‍ കഴിയുന്നത്. പിതാവിനെ ഏറ്റെടുക്കണമെന്ന് റിയാസ് കബീറിന്റെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ കബീറിന്റെ ജീവിതം വൈറലായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ സ്ഥിരമായി നടക്കുന്നുണ്ട്. എന്നാല്‍ അന്യനാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന അനുഭവങ്ങള്‍ അപൂര്‍വമാണെന്ന് മാത്രം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് കബീറിന്റെ മക്കളുടെ സാമ്പത്തിക സ്വാധീനം കാരണമാണെന്ന് പരാതിയുണ്ട്. രാഷ്ട്രീയ സ്വാധീനവും ആരോപിക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























