തലയില്‍ ചുറ്റികകൊണ്ട് പലതവണ ആഞ്ഞടിച്ചു... ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന അര്‍ജുന് അക്രമികളെന്നു പറയാനറിയില്ലെന്ന് അറിയാമായിരുന്നിട്ടും കരുണയുണ്ടായില്ല; തലയില്‍ ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയും കഠാരയും വാക്കത്തിയും കൊണ്ടുള്ള വെട്ടുകളുമേറ്റ അര്‍ജുന്‍ അച്‌ഛനമ്മമാരുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കരികെ തളര്‍ന്നുകിടന്നത് ഒരു രാത്രിയും പകലും

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്തെ കൂട്ടക്കൊലയിൽ പ്രതികൾ പിടിയിലായപ്പോൾ പുറത്ത് വരുന്നത്. തലയില്‍ ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയും കഠാരയും വാക്കത്തിയും കൊണ്ടുള്ള വെട്ടുകളുമേറ്റ അര്‍ജുന്‍ അച്‌ഛനമ്മമാരുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കരികെ തളര്‍ന്നുകിടന്നത് ഒരു രാത്രിയും പകലും.
മൃതദേഹങ്ങള്‍ കുഴിച്ചുമൂടാനായി പിറ്റേന്നു രാത്രിയെത്തിയ കൊലയാളികള്‍ ഭിന്നശേഷിക്കാരനെന്ന പരിഗണന പോലും നല്‍കിയില്ല. ദയാലേശമില്ലാതെ ചുറ്റിക കൊണ്ടു വീണ്ടും തലയ്‌ക്കടിച്ചു. കുഴിയില്‍ കിടന്നു ഞരങ്ങിയിട്ടും മണ്ണിട്ടുമൂടി. മൃതദേഹങ്ങള്‍ കുഴിച്ചിടാനും തെളിവുകള്‍ നശിപ്പിക്കാനുമായി രണ്ടാമത്തെ രാത്രിയെത്തിയ അനീഷും ലിബീഷും മൂന്നു മൃതദേഹങ്ങള്‍ക്കരികെ, രക്‌തം തളംകെട്ടിയ നിലത്ത് തലയ്‌ക്കു കൈകൊടുത്ത് തളര്‍ന്നിരിക്കുന്ന അര്‍ജുനെയാണ്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന അര്‍ജുന് തങ്ങളാണ് അക്രമികളെന്നു പറയാനറിയില്ലെന്ന് അറിയാമായിരുന്നിട്ടും കരുണയുണ്ടായില്ല. തലയില്‍ ചുറ്റികകൊണ്ട് പലതവണ ആഞ്ഞടിച്ചു. കുഴിയില്‍ കിടന്ന് അര്‍ജുന്‍ ഞരങ്ങിയെങ്കിലും മണ്ണിട്ടു മൂടുകയായിരുന്നെന്ന് അറസ്‌റ്റിലായ ലിബീഷ് പോലീസിനോടു പറഞ്ഞു. അര്‍ജുന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശ്വാസംമുട്ടിയാണു മരണമെന്നു വ്യക്‌തം.
https://www.facebook.com/Malayalivartha

























