തിരുവല്ലയില്‍ വാഹനാപകടം... നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം

തിരുവല്ല എം.സി റോഡില്‍ കുറ്റൂരിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആറ് മണിയോടെ ആറാട്ട് കടവ് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. എറണാകുളം പട്ടിമറ്റം കട്ടക്കളത്തില്‍ എ. അജ്മല്‍ (24) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കല്ലിശ്ശേരി ചക്കാലയില്‍ മുരളിധരന്‍, കാര്‍ െ്രെഡവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവര്‍ തൊടുപുഴ തുരുത്തി കുന്നേല്‍ വിനീഷ് പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു.
തിരുവല്ല ഭാഗത്തു നിന്നും കറി പൊടികളുമായി ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി ഇടതുവശത്തേക്ക് മറിഞ്ഞു. ഈ സമയം പിന്നാലെയെത്തിയ ബൈക്ക് മറിഞ്ഞ ലോറിയിലിടിച്ചാണ് ബൈക്ക് യാത്രികന് പരുക്കേറ്റത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ലോറിക്കടിയില്‍ അകപ്പെട്ട അജ്മലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തി പുറത്തെടുക്കുമ്പോഴേക്കും അജ്മല്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തു. എം.സി റോഡില്‍ തുകലശേരിക്കും കല്ലിശ്ശേരിക്കുമിടയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഒരു ഡസനോളം അപകടങ്ങളാണ് ഉണ്ടായത്.
അടുത്തിടെ നവീകരണം നടത്തിയ റോഡില്‍ വേഗത നിയന്ത്രണ ഉപാധികള്‍ സ്വീകരിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്.
https://www.facebook.com/Malayalivartha


























