ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.1325 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ താമസിയാത 89.96 എന്ന നിലയിലെത്തി. ഈ ആഴ്ചയുടെ ആരംഭത്തിൽ അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവിലായിരുന്നു. 91 പോയിന്റിലേക്ക് വരെ എത്തിയ രൂപ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഈ മാറ്റത്തിന് കാരണം. കുത്തനെയുള്ള ഇടിവ് നിയന്ത്രിക്കാൻ ആർബിഐ ഡോളർ വിറ്റഴിച്ചതായും രൂപയുടെ മൂല്യം പിടിച്ചു നിർത്തിയതുമായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇറക്കുമതി കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ പുറത്തേക്ക് നല്‍കേണ്ടി വരുന്നു. ഇത് ഡോളര്‍ ക്ഷാമത്തിന് കാരണമാവുകയും രൂപയുടെ വില കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha



























