Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ

18 DECEMBER 2025 04:06 PM IST
മലയാളി വാര്‍ത്ത

പണി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ സാഗർ സൂര്യ, ബാല്യം മുതൽ കൗതുകകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി.

പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്. പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥയതികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഏറെ ശ്രദ്ധയാകർഷിച്ച നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം , വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവരസ ഫിലിംസ്, കാർത്തിക്ക് സുബ്ബരാജിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ, സുധീഷ് എൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് നായർ.
കോ പ്രൊഡ്യൂസസേർസ് - വിവേക് വിശ്വം, മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി,

വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും കൊച്ചി നഗരത്തിലെ ഒരു കോളജിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ മൂന്നുപേരെ പ്രധാനമായും ഫോക്കസ് ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപരോഗതി. തങ്ങളുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യവിഷയങ്ങൾ ഈഹോസ്‌റ്റൽ ജീവിതത്തിൽ കടന്നു വരുന്നതോടെയുണ്ടാ കുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളി ലൂടെ അവതരിപ്പിക്കുന്നത്.

സാഗർ സൂര്യ ഗണപതി, അമീൻ എന്നിവർക്കു പുറമേ,, അസീസ് നെടുമങ്ങാട്, ,രാജേഷ് മാധവൻ,പ്രശാന്ത് അലക്സാണ്ടർ കലാഭവൻ നവാസ്, പി.പി. കുഞ്ഞികണ്ണൻ,ലാൽ ജോസ്, മല്ലികാസുകുമാരൻ, ഗായത്രി സതീഷ്, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്.എസ്. നായർ, ഷിൻഷാൻ , ഷൈലജഅമ്പു, സുബിൻ ടർസൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം ഗീതൾ ജോസഫാണു നായിക.

തിരക്കഥ സംഭാഷണം - ശ്രീഹരി വടക്കൻ, വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ബിബിൻ അശോക് ഈണം പകർന്നിരിക്കുന്നു, ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ്- സൂരജ്. ഈ എസ്, കലാസംവിധാനം -സുഭാഷ് കരുൺ, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, മേക്കപ്പ് -ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്, സ്റ്റിൽസ്- ഷാഫി ഷക്കീർ, ഷിബി ശിവദാസ് ,

ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ,പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തിക്കുന്നു
എന്ന് വാഴൂർ ജോസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends