അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം കണ്ടനാട്ടെ വീട്ടിലെത്തിച്ചു... ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ....

അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കുന്നതാണ്.
സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
"
https://www.facebook.com/Malayalivartha


























