സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ രണ്ടാം സീസൺ... കിരീടത്തിൽ മുത്തമിട്ട് കണ്ണൂർ വാരിയേഴ്സ്

സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ രണ്ടാം സീസണിൽ കിരീടത്തിൽ മുത്തമിട്ട് കണ്ണൂർ വാരിയേഴ്സ്. ഫൈനലിൽ തൃശ്ശൂർ മാജിക് എഫ്‌സിയെ കണ്ണൂർ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കിരീടത്തിനായി ആക്രമണ ശൈലിയിലാണ് ഇരുടീമുകളും പന്തുതട്ടിയത്.
ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റിൽ തന്നുെ കണ്ണൂർ മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അസിയർ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്.
തിരിച്ചടിക്കാനായി തൃശ്ശൂർ മുന്നേറ്റം നടത്തിയെങ്കിലും കഴിഞ്ഞില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂർ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിക്കുകയും ചെയ്തു. ചുവപ്പ് കാർഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂർ രണ്ടാം പകുതിയിൽ പ്രതിരോധിച്ചത്. തൃശ്ശൂർ എത്ര ശ്രമിച്ചിട്ടും കണ്ണൂരിന്റെ പ്രതിരോധം ഭേദിക്കാനായി കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























