Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!

19 DECEMBER 2025 05:06 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ സാമ്പത്തിക, ഇൻഷുറൻസ് മേഖലകളിൽ വൻ മാറ്റങ്ങൾ വരുന്നു. കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പുതിയ മൂന്ന് നിയന്ത്രണങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്ക് അംഗീകാരം നൽകി. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിപണിയിലെ തട്ടിപ്പുകൾ തടയുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയത്. കൂടാതെ യുഎഇയിൽ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. 2026 ഓടെ എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കി പകരം മൊബൈൽ ആപ്പ് വഴി ഇടപാടുകൾ നടത്താൻ സാധിക്കുന്ന രീതി നിലവിൽ വരും.


സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് യുഎഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഷുറൻസ് കമ്പനികൾക്ക് ലൈസൻസ് നൽകുന്ന രീതി വരും വർഷത്തോടെ കൂടുതൽ കർശനമാക്കും.

കൂടാതെ ഗുണനിലവാരമുള്ള കമ്പനികൾക്ക് മാത്രമേ വിപണിയിൽ പ്രവർത്തിക്കാൻ അനുമതി നൽകൂയുള്ളൂ എന്നും വ്യക്തമാക്കി. അതേസമയം ഇൻഷുറൻസ് ഇടനിലക്കാരുടെ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നിരീക്ഷിക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാൻ ഏറെ സഹായകമാകും.

യുഎഇയിൽ ഇനി മുതൽ ഫോൺ വിളികളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രീതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൂടെ ഏർപ്പെടുത്തി. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അതുപോലെ അനാവശ്യ ശല്യങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.

അതേസമയം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇൻഷുറൻസ് എടുക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കൂടുതൽ സുരക്ഷ ലഭിക്കും. കൂടാതെ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ വരുന്നതോടെ,അനുമതിയില്ലാതെ വരുന്ന വിപണന കോളുകൾക്കും നിയന്ത്രണം ഉണ്ടാകും.

ഇത് വഴി ഇൻഷുറൻസ് ബ്രോക്കർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും സെൻട്രൽ ബാങ്കിനും സാധിക്കും. ഒപ്പം യുഎഇയുടെ സാമ്പത്തിക രംഗം കൂടുതൽ കരുത്തുറ്റതാക്കാനും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് സുരക്ഷയും ഒപ്പം കൂടുതൽ എളുപ്പവുമാക്കുന്നു..

യുഎഇയിലെ ബാങ്കിങ് മേഖലയിൽ ഇനി മുതൽ കൂടുതൽ സുരക്ഷ ഉറപ്പാക്കി കൊണ്ട് നിരവധി മാറ്റങ്ങൾ നിലയിൽ വരും. ഓൺലൈൻ ഷോപ്പിംഗിനും പണം കൈമാറ്റത്തിനും ഇതുവരെ ഉപയോഗിച്ചിരുന്ന എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം ബാങ്കുകൾ നിർത്തലാക്കുകയാണ്

പകരം ബാങ്ക് ആപ്പുകൾ വഴി നേരിട്ട് ഇടപാടുകൾ സ്ഥിരീകരിക്കുന്ന പുതിയ രീതി ഘട്ടം ഘട്ടമായി നിലവിൽ വരും. എസ്എംഎസ് വഴിയുള്ള ഒടിപികൾ തട്ടിപ്പുകാർ കൈക്കലാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. നിലവിൽ യുഎഇയിൽ സൈബർ ആക്രമണങ്ങൾ വ്യാപകമാകുകയാണ്.

അതിനാൽ സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും ബാങ്കിങ് കൂടുതൽ വേഗത്തിലാക്കാനും പുതിയ 'ഇൻ ആപ്പ്' പരിശോധന കൂടുതൽ സഹായിക്കകമാകും. ഈ സംവിധാനം പ്രാബല്യത്തിൽ വന്നാൽ പിന്നെ ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് കോഡ് വരുന്നതിന് പകരം ബാങ്ക് ആപ്പിൽ നിന്നാണ് അറിയിപ്പ് ലഭിക്കുക.

കൂടാതെ ഓൺലൈനിൽ കാർഡ് വിവരങ്ങൾ നൽകിയാൽ ബാങ്ക് ആപ്പിൽ ഇടപാട് സ്ഥിരീകരിക്കാൻ ആവശ്യമായ മെസ്സേജുകൾ വരും. ശേഷം ബാങ്കിന്റെ മൊബൈൽ ആപ്പ് തുറന്ന് ലോഗിൻ ചെയ്താൽ അവിടെ പെന്റിങ് ട്രാൻസാക്ഷൻ എന്ന അറിയിപ്പ് കാണാം. അതിൽ തുക, ആർക്കാണ് പണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ കൂടെ കാണാം ശേഷം ഇത് ശരിയാണെന്ന് ഉറപ്പുവരുത്തണം.

തുടർന്ന് വിവരങ്ങൾ ശരിയാണെങ്കിൽ 'അപ്രൂവ്' ചെയ്ത ശേഷം. നിങ്ങളുടെ ബയോമെട്രിക് അല്ലെങ്കിൽ സ്മാർട്ട് പിൻ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും. എമിറേറ്റ്സ് എൻബിഡി ഉൾപ്പെടെയുള്ള ബാങ്കുകൾ ഇതിനോടകം തന്നെ ഈ സംവിധാനം ആരംഭിച്ചു കഴിഞ്ഞു.
2026 മാർച്ചോടെ യുഎഇയിലെ എല്ലാ ബാങ്കുകളും എസ്എംഎസ്, ഇമെയിൽ ഒടിപികൾ പൂർണ്ണമായും നിർത്തലാക്കുമെന്നാണ് പ്രതീക്ഷ.

പുതിയ സംവിധാനം വരുന്നതോടെ ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്റർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ആപ്പ് വഴി ഇടപാടുകൾ സ്ഥിരീകരിക്കാൻ കഴിയൂ. കൂടാതെ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഈ മാറ്റത്തോട് സഹകരിക്കാൻ ബാങ്കുകൾ ഉപഭോക്താക്കളോട് ഇതിനോടകം തന്നെ അഭ്യർത്ഥിച്ചു.

അതേസമയം സാങ്കേതികമായി അല്പം മാറ്റം വരുമെങ്കിലും പ്രവാസികളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ ഈ മാറ്റം അനിവാര്യമാണ് എന്നാണ് അധികൃതരും അതുപോലെ പ്രവാസികളും അഭിപ്രായപ്പെടുന്നത്.

ഇതിനൊപ്പം യുഎഇയിൽ എഐ തട്ടിപ്പുകൾ വർധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്ത്. ഓൺലൈൻ തട്ടിപ്പുകൾ യുഎഇയിൽ വർധിച്ചു വരുന്നതായി കഴിഞ്ഞ ദിവസം സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു. തട്ടിപ്പുകാർ എഐ ഉപയോഗിക്കുന്നതോടെ സാധാരണക്കാർക്ക് വഞ്ചന തിരിച്ചറിയുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറുകയാണ് എന്നും വ്യക്തമാക്കി.

ഇമെയിലുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ വഴി നടത്തുന്ന 'ഫിഷിംഗ്' ആക്രമണങ്ങളിലൂടെയാണ് 90 ശതമാനം സൈബർ കുറ്റകൃത്യങ്ങളും ആരംഭിക്കുന്നതെന്നും കൗൺസിൽ വ്യക്തമാക്കി. നേരത്തെ വ്യാജ സന്ദേശങ്ങളിൽ അക്ഷരത്തെറ്റുകളോ ഭാഷാപരമായ പിശകുകളോ ഉണ്ടായിരുന്നു. ഇത് വഴി അത് വ്യാജമാണെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നു.

എന്നാൽ എന്നാൽ ഇപ്പോൾ എഐ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാർക്ക് വളരെ കൃത്യമായ ഭാഷയിലും ഔദ്യോഗികമെന്ന് തോന്നിക്കുന്ന രീതിയിലും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നതിനാൽ പൊതുജനങ്ങൾക്ക് ഇത് വ്യാജമാണോ അല്ലയോ എന്നത് തിരിച്ചറിയാൻ സാധിക്കുന്നില്ല.
ബാങ്കുകളെയോ സർക്കാർ സ്ഥാപനങ്ങളെയോ അനുകരിച്ചുകൊണ്ട് വ്യക്തികളിൽ നിന്നും പണം കൈക്കലാക്കുക എന്നതാണ് തട്ടിപ്പുകാരുടെ ലക്‌ഷ്യം.

അതിനാൽ എഐ വഴിപണമോ രഹസ്യവിവരങ്ങളോ കൈക്കലാക്കാനും ഇവർക്ക് എളുപ്പത്തിൽ സാധിക്കും. യുഎഇയിൽ നിലവിൽ ക്രിസ്മസ് പുതുവത്സര ഓഫറുകൾ നൽകുന്നതിനാൽ സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ മറുപടി നൽകുന്നതിന് പകരം അല്പനേരം ചിന്തിക്കേണ്ടതുണ്ട്.

കൂടാതെ സന്ദേശങ്ങൾക്കൊപ്പം വരുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഒപ്പം സന്ദേശത്തിന്റെ ഉറവിടം, അയച്ചയാളുടെ ഇമെയിൽ എന്നിവ പരിശോധിക്കണം. എന്തെങ്കിലും സ്പെല്ലിങ് തെറ്റുകൾ കണ്ടാൽ അത് വ്യാജമാണെന്ന് ഉറപ്പാക്കാം. അതിനാൽ അക്ഷരത്തെറ്റുകളോ മറ്റ് ഭാഷാ ശൈലിയോ ഉണ്ടോ എന്ന് കൃത്യമായി നോക്കണം.


ഇനി ബാങ്കിൽ നിന്നോ മറ്റോ സന്ദേശം ലഭിച്ചാൽ അവരുടെ ഔദ്യോഗിക നമ്പറിലോ ആപ്പിലോ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണം. കൂടാതെ നിങ്ങളുടെ ഫോണിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ടു ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യുന്നതിന് പകരം ഇമെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (20 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (29 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (36 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (44 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (59 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends