നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.

നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നുവെന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
എന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്നു. നിങ്ങൾക്കൊപ്പം സിനിമയിൽ അഭിനയിക്കാനും നിങ്ങൾ ഏഴുതിയ വാക്കുകൾ പറയാനും സാധിച്ചത് നിറഞ്ഞ സന്തോഷത്തോടെ ഓർക്കുന്നു. എല്ലാ ചിരികൾക്കും ആനന്ദത്തിനും നന്ദി ശ്രീനിയേട്ടാ, നിങ്ങളെ ശരിക്കും മിസ് ചെയ്യുമെന്നാണ് ഇന്ദ്രജിത്ത് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
അതേസമയം ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്.
ശ്രീനിവാസൻ സിനിമയിലെത്തുന്നത് 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് . ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























