വലിയഴീക്കല്‍ കടപ്പുറത്ത് കൈക്കുഞ്ഞുമായി നിന്ന യുവതിയെ വളഞ്ഞിട്ട് പീഡിപ്പിക്കാൻ ശ്രമം നടത്തി നാല് യുവാക്കൾ; രക്ഷപ്പെട്ട് കാറിൽ കയറി യാത്ര തുടർന്നപ്പോൾ പിന്നാലെ എത്തിയ സംഘം ചെയ്തത്...

ഹരിപ്പാട് വലിയഴീക്കല്‍ കടപ്പുറത്ത് വീട്ടമ്മയ്ക്ക് നേരേ പീഡന ശ്രമം നടത്തിയ സംഭവത്തില്‍ നാല് യുവാക്കള്‍ പിടിയില്‍. ആറാട്ടുപുഴ തെക്കേടത്ത് അഖില്‍ ദേവ്(18), കിഴക്കതില്‍ അഖില്‍(19), അമ്പാടിയില്‍ ശ്യാം(18), സഹോദരന്‍ ശരത്(20) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നാലു സ്ത്രീകളും ഒന്നരവയസ്സുള്ള കുഞ്ഞുമുള്‍പ്പെടെ ഏഴു പേരാണ് കടപ്പുറത്തെത്തിയത്. യുവതിയുടെ ഭര്‍ത്താവും സഹോദരനും പൊഴിയില്‍ ചൂണ്ടയിടുകയായിരുന്നു. സ്ത്രീകള്‍ കടല്‍ കണ്ട് മറ്റൊരു ഭാഗത്തും. ഇതിനിടെ യുവതി കുഞ്ഞുമായി ഭര്‍ത്താവിന്റെയടുത്തേയ്ക്ക് വരികയായിരുന്നു. ഇതിനിടെ നാലംഗ സംഘം വളഞ്ഞുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പിന്നീട് ഇവിടെ നിന്ന് മടങ്ങിയ കുടുംബത്തിന്റെ കാറിനെ അക്രമികള്‍ പിന്തുടര്‍ന്നു. കൊച്ചീടെ ജെട്ടി പാലത്തില്‍വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തി. ഈ സമയം സംഘത്തില്‍ ആറു പേരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ കത്തികൊണ്ട് ആക്രമണവും നടത്തി. പരിക്കേറ്റ കുടുംബം ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം തിങ്കളാഴ്ച രാവിലെ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച തന്നെ പോലീസ് പ്രതികളെ പിടികൂടി. ഇവര്‍ക്കെതിരെ പീഡനശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം, മാല പൊട്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























