കേരളത്തിനെതിരെ കേന്ദ്രത്തിന്റെ ഇടങ്കോല്‍: അരി പ്രശ്‌നം മുതല്‍ വിദേശഫണ്ടുവരെ എല്ലാത്തിലും ബിജെപിയെ പ്രതിയാക്കി സന്ദേശങ്ങള്‍ പറക്കുന്നു; സാമൂഹിക മാധ്യമങ്ങള്‍ വഴി വാദപ്രതിവാദങ്ങള്‍ സജീവം

യു എ ഇ വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടങ്കോലിടാന്‍ ആലോചിക്കുമ്പോള്‍ ഇത് കേന്ദ്രത്തിനും ബിജെപിക്കുമെതിരെ സംഹാരശേഷിയുള്ള ഒരായു ധമാക്കാന്‍ സി പി എമ്മും സര്‍ക്കാരും ആലോചിക്കുന്നു. സി പി എം അനുകൂല വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഫെയ്‌സ് ബുക്ക് കുറിപ്പുകളും ഇതിനായി അയച്ചു തുടങ്ങിക്കഴിഞ്ഞു. കേരളം അതിജീവിക്കുമെന്നും അതിനുള്ള കരുത്ത് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ടെന്നുമാണ് ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി രംഗം ഉഷാറാക്കാനാണ് സി പി എമ്മിന്റെ തീരുമാനം. ഇതിന് സംസ്ഥാന സി പി എം നേതാക്കളുടെ അനുമതി കിട്ടി കഴിഞ്ഞു. സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ അണിയറയില്‍ കത്തിമൂര്‍പ്പിച്ച് കഴിഞ്ഞു.
ബി ജെ പി ക്കെതിരെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ വികാരം ഇളക്കിവിടുകയാണ് സി പി എം ലക്ഷ്യം. ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ഇത് അനുവദിക്കുമായിരുന്നു എന്നാണ് സി പി എം പ്രചരണം.ബി ജെ പി ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനാണ് ശ്രമം. ബി ജെ പി ക്കെതിരാണ് െ്രെകസ്തവ സമൂഹം. അവരെ കൂടി ബിജെപിക്കെതിരെ അണിനിരത്തിയാല്‍ നിസാരം പോലെ സി പി എമ്മിന് അടുത്ത തെരഞ്ഞടുപ്പുകള്‍ ജയിച്ചു വരാമെന്ന് അവര്‍ക്കുളം. ഹിന്ദു വോട്ടുകളില്‍ ഒരു നല്ല ശതമാനം സി പി എമ്മിന് ലഭിക്കുന്നുണ്ട്.
സൈബര്‍ യുദ്ധത്തിന് സി പി എം അണികളെ നിയമിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിക്കാനറിയുന്നവരെയാണ് അണിനിരത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ഇതിനകം തന്നെ സൈബര്‍ പോരാളികള്‍ രംഗത്തെത്തി കഴിഞ്ഞു. കേരളത്തിന് സഹായമായി 600 കോടി മാത്രം നല്‍കിയതിലുള്ള പ്രതിഷേധ മാണത്. ഐക്യരാഷ്ട്രസഭയുടെ സഹായവും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടങ്കോലിടുന്നുണ്ട്. അത് ശശി തരൂര്‍ യു.എന്നില്‍ പോയതിലുള്ള വിരോധം കൊണ്ടാകണം.
സര്‍ക്കാര്‍ നയം ആണെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ നയം മാറ്റാന്‍ നിമിഷങ്ങള്‍ മതി. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന നയമാണെന്നാണ് ബി ജെ പി പറയുന്നത്. അത്തരം നയങ്ങള്‍ തിരുത്താനാണ് പിന്നീട് വന്ന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത് .വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച കേന്ദ്രനയം ഒരിക്കലും ഒരു ഉരുക്കു മനുഷ്യനല്ല. അതായത് കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് അത്തരം നയങ്ങള്‍ തിരുത്താവുന്നതേയുള്ളു. ദുരന്തമുണ്ടായത് കേരളത്തിലായതു കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നയം സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























