എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ഇത് ഒരു വരുമാന മാർഗ്ഗം നിലയ്ക്കുന്നത് മാത്രമല്ല, ജോലി ഇല്ലാത്ത അവസ്ഥ, പൈസ ഇല്ല, ലോൺ, ഇഎംഐ, വാടക, നാട്ടിലെ ചിലവ് തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യതകൾ എങ്ങനെ വീട്ടുമെന്ന വലിയൊരു ആശങ്കയിലായിരുന്നു മിഡിൽ ഈസ്റ്റ് സംഘർഷാവസ്ഥയിൽ മിക്ക പ്രവാസികളും. ഇത്തരം സാഹചര്യങ്ങളിൽ പലരും പരിഭ്രാന്തരാകുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രവാസികൾ ഒറ്റയ്ക്കല്ല. വായ്പയെടുത്തവരെ സഹായിക്കുന്നതിനായി യുഎഇ നിയമം അനുസരിച്ച് കൃത്യമായ സുരക്ഷാ കവചങ്ങളുണ്ട്. യുഎഇ സെൻട്രൽ ബാങ്കിന്റെ 'കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ' അനുസരിച്ച് ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് തിരിച്ചടവ് നിബന്ധനകൾ ബാങ്കുമായി പുനഃക്രമീകരിക്കാം.
പല ആളുകൾക്കും ഈയൊരു കാര്യത്തെ കുറിച്ച് വലിയ ധാരണയില്ല. കാരണം മിഡിൽ ഈസ്റ്റ് സംഘർഷം പോലുള്ള ഒരു അവസ്ഥ വന്നപ്പോൾ നിരവധി ആളുകളാണ് അവരുടെ പേഴ്സണൽ ലോണുകളും കാർ ലോണുകളും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ച് ആശങ്കപ്പെട്ടത്. അതിനാൽ മാറിനിൽക്കുന്നതിന് പകരം ബാങ്കുകളുമായി സംസാരിച്ച് ഈ അവസ്ഥയെ മറികടക്കാൻ ഏതൊരു പ്രവാസിക്കും സാധിക്കും.
നിങ്ങൾക്ക് ഇങ്ങനെയൊരു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അത് ബാങ്കിനെ അറിയിക്കുക എന്നതാണ് ആദ്യത്തെ കാര്യം. യുഎഇ സെൻട്രൽ ബാങ്കിന്റെ ആർട്ടിക്കിൾ 5.2.4.1 അനുസരിച്ച് വായ്പക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ തുറന്ന് സംസാരിക്കാൻ ബാങ്കുകൾ ആവശ്യമായ സാഹചര്യമൊരുക്കണം. കൂടാതെ ക്രെഡിറ്റ് കൗൺസിലിംഗ്'വഴി വായ്പക്കാർക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനുള്ള അവകാശം ബാങ്കുകൾക്ക് ഉണ്ട്.
https://www.facebook.com/Malayalivartha























