കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം ആത്മഹത്യയെന്ന് പറയുമ്പോഴും ഇന്നുമത് പൂർണമായി വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആ കുടുംബം. ഉയരത്തിൽ നിന്ന് വീണ ഒരാളുടെ മൃതദേഹമെന്ന് തോന്നാത്ത തരത്തിലാണ് നിതിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് എന്നത് തന്നെ അതിന്റെ ഏറ്റവും പ്രധാന കാരണം. ജാതിയുടേയും പണത്തിന്റേയുമെല്ലാം പേരിൽ കോളേജ് അധ്യാപകനായിരുന്ന ഡോക്ടർ റാമിൽ നിന്ന് നിരന്തരം അപമാനിക്കപ്പെട്ട വിദ്യാർത്ഥിയോട് ഇരുട്ടിന്റെ മറവിൽ നടത്തിയ ക്രൂരതയെന്നാണ് ഒരു വലിയ വിഭാഗമാളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഈ സംശയത്തിൽ തെളിവ് കണ്ടെത്തുന്നതിന്റെ ഭാഗമായി കൊലപാതകആരോപണ വിധേയനായ ഡോ.റാമിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അറസ്റ്റ് വൈകുന്നത് കുറ്റക്കാർക്ക് പോലീസ് കാവൽ നിൽക്കുന്നതിന് തുല്യമാണെന്നാണ് ഇതിനെതിരെ ഉയരുന്ന ആക്ഷേപം. ആക്ഷേപം ശക്തമായതിനൊപ്പം അതി ഗുരുതരമായ സംശയങ്ങളും ഉയരുന്നുണ്ട്. നിതിൻ രാജിന്റെ പിറകിലെ കൊലയാളിയാര് എന്നത് തന്നെയാണ് ഇതിൽ പ്രധാന ചോദ്യം. ആ ചോദ്യങ്ങൾ തേടിയുള്ള പോരാട്ടത്തിന് ഇന്നൊരു മുന്നറിയിപ്പ് എന്നോണം സംസ്ഥാന വ്യാപക പ്രതിഷേധം ഉണ്ടായത്. എന്നാൽ സമരം വൈകാരികമായതോടെ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ.
ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഹൈക്കോടതി. ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇടപെടൽ. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണംതേടി. വൈകീട്ട് മൂന്നരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി, വാഹനങ്ങൾ തടയരുതെന്ന് നിർദേശിക്കുകയും ചെയ്തു.
രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സർക്കാർ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയിൽ വിശദീകരിക്കേണ്ടിവരും.
ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.
https://www.facebook.com/Malayalivartha























