വേനൽ മഴയ്ക്കൊപ്പം ഇടിമിന്നലും..... തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....

തൃശൂരിലെ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്. ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈകുന്നേരം 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്.
പത്തിലേറെ കുട്ടികൾ കളിക്കാനുണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേൽക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമായതിനൊപ്പം പലയിടത്തും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ആസിഫ് അഷറഫ് (23 ) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha























